city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച സംഭവം; നാലുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: (www.kasargodvartha.com 24/10/2016) യുവാവിനെയും സുഹൃത്തിനെയും ബൈക്ക് തടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.

നെല്ലിക്കുന്ന് കട്ടപ്പണി ഹൗസില്‍ അബ്ദുല്‍ ജലീല്‍ (25), സുഹൃത്ത് ഷബീര്‍ അബ്ദുല്ല എന്നിവരെ മര്‍ദിക്കുകയും ബൈക്കിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തതിന് തായലങ്ങാടി സ്വദേശികളായ അസ്ഹബ് എന്ന കൗഫ്, ഷാനു, ആദില്‍, റാഷിദ് എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ ദിവസം രാത്രി ജിംനേഷ്യത്തില്‍ പോയ ഇരുവരും ബൈക്കില്‍ തിരിച്ചുപോകുന്നതിനിടെ പള്ളം റെയില്‍വെ ഗേറ്റിനടുത്തുവെച്ചാണ് അക്രമത്തിനിരയായത്.
യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച സംഭവം; നാലുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

Keywords:  Kasaragod, Kerala, Attack, Case, Case against 4 for assaulting youth, Assault, Injured, Police, Complaint

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia