കടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റ് വില്‍ക്കുന്നതിനെ ചോദ്യം ചെയ്ത 40 കാരനെ ആക്രമിച്ച വ്യാപാരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Apr 21, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.04.2016) കടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റ് വില്‍ക്കുന്നതിനെ ചോദ്യം ചെയ്ത 40 കാരനെ ആക്രമിച്ച സംഭവത്തില്‍ വ്യാപാരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. പടന്നക്കാട് തീര്‍ത്ഥങ്കരയിലെ സതീശ(42)ന്റെ പരാതിയില്‍ കടയുടമ ദാമോദരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. പടന്നക്കാട് നെഹ്‌റു കോളജിന് സമീപത്തുള്ള കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റ് വില്‍പ്പന നടത്തുകയാണെന്നറിഞ്ഞ് കടയിലെത്തിയ സതീശന്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ കടയുടമയും മറ്റു മൂന്നുപേരും ചേര്‍ന്ന് സതീശനെ ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സതീശന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Shop Keeper, Kanhangad, Nehru-college, kasaragod, Murder-attempt, case, Satheeshan.