അധ്യാപകരെ കുറിച്ച് ക്ലാസ് മുറിയില്‍ അശ്ലീലം എഴുതി വെച്ച 3 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
May 22, 2013, 17:13 IST
കാസര്‍കോട്: അധ്യാപകരെ കുറിച്ച് ക്ലാസ് മുറിയിലും സ്‌കൂളിന്റെ ചുമരുകളിലും അശ്ലീലം എഴുതി വെച്ചതിനും സ്‌കൂളില്‍ നാശനഷ്ടം ഉണ്ടാക്കിയതിനും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പട്ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി കഴിഞ്ഞിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌കൂളിലെ ബെഞ്ചും ഡസ്‌ക്കും തകര്‍ക്കുകയും ട്യൂബ് ലൈറ്റുകളും പൈപ്പുകളും പൊട്ടിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ ഓഫീസ് മുറികളിലും ബാത്ത് റൂമിലും മറ്റും പെയിന്റും പച്ചിലയും കൊണ്ട് അശ്ലീലം എഴുതിവെക്കുകയുമായിരുന്നു.
ഓഫീസ് മുറിക്കകത്തേക്ക് ട്യൂബ് ലൈറ്റ് പൊട്ടിച്ച് കടത്തുകയും ചെയ്തിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് സ്‌കൂള്‍ അടക്കുന്ന സമയത്ത് സ്‌കൂളില്‍ സെന്റോഫ് സംഘടിപ്പിക്കുന്നതിന് ചില അധ്യാപകര്‍ കര്‍ശനമായ നിര്‍ദേശം വെച്ചിരുന്നു. ഈ വൈരാഗ്യത്തിനാണ് എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞതിന് ശേഷം വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തതെന്ന് കരുതുന്നു. പ്രിന്‍സിപ്പാല്‍ നല്‍കിയ പരാതിയിലാണ് പോലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ കോടതി ജാമ്യത്തില്‍ വിട്ടു. മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ ഒളിവിലാണ്.
Related News: പടള സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി; 40,000 രൂപയുടെ നഷ്ടമുണ്ടാക്കി
Keywords: Teacher, School, Students, Case, kasaragod, Police, Patla, SSLC, Examination, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.