ക്വാര്‍ട്ടേഴ്‌സില്‍ മോഷണം; 3 പേര്‍ക്കെതിരെ കേസ്
Nov 22, 2014, 11:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 22.11.2014) ക്വാര്‍ട്ടേഴ്‌സില്‍ മോഷണം നടത്തിയെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം മൂന്നു പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ചെങ്കള വി.കെ പാറയിലെ മുഹമ്മദ്കുഞ്ഞി താമസിക്കുന്ന മുറിയില്‍ നിന്നും വിവിധ രേഖകളും 42,000 രൂപയും കവര്‍ന്നുവെന്നാണ് കേസ്.
മേനങ്കോട്ടെ മജീദ്, വി.കെ പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വിജയന്‍, ഭാര്യ ശാരത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
മേനങ്കോട്ടെ മജീദ്, വി.കെ പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വിജയന്‍, ഭാര്യ ശാരത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.