city-gold-ad-for-blogger

സമയത്തെ ചൊല്ലി ബസ് തൊഴിലാളികള്‍ ഏറ്റുമുട്ടി; 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 24.06.2014) സമയത്തെ ചൊല്ലി ബസ് തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് പുതിയ ബസ്‌സ്റ്റാന്‍ഡിലാണ് സംഘര്‍ഷമുണ്ടായത്.

കാസര്‍കോട്-ബന്തടുക്ക റൂട്ടിലോടുന്ന ബസുകളുടെ സമയത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. നേരത്തെ ഈ പ്രശ്‌നം ബേഡകം പോലീസ് ഒത്തു തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ കാസര്‍കോട് ബസ്‌സ്റ്റാന്‍ഡിലെത്തിയപ്പോള്‍ വീണ്ടും തര്‍ക്കമുണ്ടാകുകയും ഏറ്റു മുട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബേഡകം ബേളായിയിലെ അശോകന്‍ (21), മൈലാട്ടി ഞെക്ലിയിലെ ഉപേന്ദ്രന്‍ (21), കൊളത്തൂരിലെ അനുരാജന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ബസ് ജീവനക്കാരുടെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് അല്‍പ നേരം ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ നിര്‍ത്തിയിട്ടു. വിവരമറിഞ്ഞെത്തിയ പോലീസാണ് പ്രശ്‌നത്തിന് അയവുവരുത്തിയത്.
സമയത്തെ ചൊല്ലി ബസ് തൊഴിലാളികള്‍ ഏറ്റുമുട്ടി; 3 പേര്‍ക്കെതിരെ കേസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പാക്കിസ്ഥാനില്‍ തഹീറുല്‍ ഖദ്രിയുടെ വിമാനം വഴിതിരിച്ചുവിട്ടു; വിമാനത്താവളം സംഘര്‍ഷ ഭൂമിയായി

Keywords: Kasaragod, Bus, Case, Police, Bus employees, Time, Bus stand, Bedakam,  Kasaragod Bandadukka Root, Case against 3 for clash.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia