പഞ്ച് കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ 3 പേര്‍ക്കെതിരെ കേസ്
Aug 24, 2017, 17:16 IST
കാസര്‍കോട്: (www.kasargodvartha.com 24.08.2017) പഞ്ച് കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോട്ടക്കണ്ണി യുണൈറ്റഡ് ആസ്പത്രിക്ക് സമീപത്തെ സുഗന്ധി നിലയത്തില്‍ ജി. വിജേഷി (23)നാണ് മര്‍ദനമേറ്റത്. 19 ന് രാത്രി നഗരത്തിലെ ഒരു വസ്ത്രക്കടയിലെത്തിയപ്പോഴാണ് വിജേഷിനെ മൂന്നംഗ സംഘം അക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ചൂരിയില്‍ താമസിക്കുന്ന ഉണ്ണി ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഉണ്ണിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു രണ്ടു പേരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ചൂരിയില്‍ താമസിക്കുന്ന ഉണ്ണി ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഉണ്ണിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു രണ്ടു പേരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, complaint, Case against 3 for assaulting youth
Keywords: Kasaragod, Kerala, news, case, complaint, Case against 3 for assaulting youth