city-gold-ad-for-blogger

ഗോവയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന് വീട്ടുജോലിക്ക് നിര്‍ത്തിയ പെണ്‍കുട്ടിക്ക് വീട്ടുകാരില്‍ നിന്നും ക്രൂരമര്‍ദനം; 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 12/11/2016) ഗോവയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന് വീട്ടുജോലിക്ക് നിര്‍ത്തിയ പെണ്‍കുട്ടിക്ക് വീട്ടുകാരില്‍ നിന്നും ക്രൂരമര്‍ദനമേറ്റതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എരിയാല്‍ ബ്ലാര്‍ക്കോട്ടെ നബീസ, ബന്ധുക്കളായ മറിയുമ്മ, അബ്ദുല്‍ മജീദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

മര്‍ദനം സഹിക്കവയ്യാതായപ്പോള്‍ 2014 ഒക്ടോബര്‍ 11 ന് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇടപെട്ട് പരവനടുക്കം ബാലമന്ദിരത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇവിടെ വെച്ച് തൃക്കരിപ്പൂരിലെ ദമ്പതികള്‍ പെണ്‍കുട്ടിയെ നിയമപരമായി ദത്തെടുത്തു.

തൃക്കരിപ്പൂരിലെ വീട്ടില്‍ കഴിയുന്നതിനിടെ നിരന്തരം തലവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തലയ്ക്കകത്തേറ്റ ക്ഷതമാണ് വേദനയ്ക്ക് കാരണമെന്നും കണ്ടെത്തുകയുമായിരുന്നു. ഇതോടെയാണ് വീട്ടുജോലി ചെയ്യുന്നതിനിടെ വീട്ടുകാരുടെ അക്രമത്തില്‍ പരിക്കേറ്റതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിനെ സമീപിച്ചു. പെണ്‍കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പരാതിക്കാരിയാക്കി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
ഗോവയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന് വീട്ടുജോലിക്ക് നിര്‍ത്തിയ പെണ്‍കുട്ടിക്ക് വീട്ടുകാരില്‍ നിന്നും ക്രൂരമര്‍ദനം; 3 പേര്‍ക്കെതിരെ കേസ്

Keywords:  Kasaragod, Kerala, case, complaint, Investigation, Police, Assault, House, Case against 3 for assaulting house maid.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia