city-gold-ad-for-blogger

എടിഎം കൗണ്ടറില്‍ നിന്നും 3 ലക്ഷം കാണാതായി; 3 ബാങ്ക് ജീവനക്കാര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.08.2014) എ.ടി.എം കൗണ്ടറില്‍ നിറക്കാന്‍ കൊണ്ടുപോയ പണത്തില്‍ 3 ലക്ഷം രൂപ കാണാതായ സംഭവത്തില്‍ മൂന്ന് ബാങ്ക് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് ടി.ബി റോഡ് ജംഗ്ഷനിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കാഞ്ഞങ്ങാട് ബ്രാഞ്ചിന്റെ നിയന്ത്രണത്തിലുള്ള എ.ടി.എം കൗണ്ടറില്‍ നിറച്ച പണത്തിലാണ് മൂന്ന് ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന്റെ ചുമതലയുള്ള അസിസ്റ്റന്റ് മാനേജര്‍ ലാസര്‍, ഹെഡ് കാഷ്യര്‍ കൃഷ്ണന്‍, പ്യൂണ്‍ മഹാലിംഗന്‍ എന്നിവര്‍ സംശയത്തിന്റെ നിഴലിലാണ്. ഇതുസംബന്ധിച്ച് ബാങ്ക് അധികൃതര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്നാണ് മൂവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.

2014 ജൂണ്‍ മൂന്നിനാണ് എടിഎം കൗണ്ടറില്‍ 20 ലക്ഷം രൂപ നിക്ഷേപിച്ചത്. പിന്നീട് കൗണ്ടറില്‍ മൂന്ന് ലക്ഷം രൂപയുടെ കുറവ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എടിഎം കൗണ്ടറില്‍ നിന്നും 3 ലക്ഷം കാണാതായി; 3 ബാങ്ക് ജീവനക്കാര്‍ക്കെതിരെ കേസ്


Keywords : Kanhangad, Bank, Kasaragod, Complaint, Police, Case, ATM, Counter,Case against 3 bank employees for cheating. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia