ഷാര്‍ജയില്‍ വെച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന്; 40കാരിയുടെ പരാതിയില്‍ 28 കാരനെതിരെ കേസ്
Jul 13, 2020, 20:20 IST
നീലേശ്വരം: (www.kasargodvartha.com 13.07.2020) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിനിയായ 40 കാരിയുടെ പരാതിയില്‍ നീലേശ്വരം കോട്ടപ്പുറത്തെ അഷ്‌റഫിനെതിരെ (28)യാണ് നീലേശ്വരം പോലീസ് കേസെടുത്തത്.
യുവതിയുടെ ഉടമസ്ഥതയിലുള്ള ഷാര്‍ജയിലെ കമ്പനിയില്‍ നാല് വര്‍ഷത്തോളമായി അഷ്‌റഫ് ജോലി ചെയ്യുന്നു. ജോലിക്കിടയില്‍ ഇവര്‍ തമ്മില്‍ ഇഷ്ടത്തിലാവുകയും ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ ഒന്നിച്ച് ജീവിക്കുകയായിരുന്നുവെന്നും യുവതി ഓണ്‍ലൈന്‍ ആയി അയച്ച പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ ഗള്‍ഫില്‍ കോവിഡ് ഭീതിയില്‍ നാട്ടിലെത്തിയ അഷ്‌റഫ് മറ്റൊരു യുവതിയുമായി വിവാഹത്തിനൊരുങ്ങുന്നത് അറിഞ്ഞതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.
Keywords: Nileshwaram, news, kasaragod, marriage, complaint, case, Case against 28-year-old