city-gold-ad-for-blogger

യു­വാ­വി­നെ വെ­ള്ള­ത്തില്‍ ത­ള്ളി­യി­ട്ട് കൊല്ലാന്‍ ശ്ര­മം; 25 അം­ഗ സം­ഘ­ത്തി­നെ­തി­രെ കേസ്

കാസര്‍­കോ­ട്: മ­ത്സ്യ­ബ­ന്ധ­ന­ത്തി­നെത്തി­യ യു­വാ­വി­നെ വെ­ള്ള­ത്തില്‍ ത­ള്ളി­യി­ട്ട് കൊല്ലാന്‍ ശ്ര­മി­ച്ചു­വെ­ന്ന പ­രാ­തി­യില്‍ 25 അം­ഗ സം­ഘ­ത്തി­നെ­തി­രെ ടൗണ്‍ പോ­ലീ­സ് കേ­സെ­ടുത്തു. അ­ടു­ക്ക­ത്ത്­ബ­യല്‍ എ­മിറേ­റ്റ്‌­സ് ക്വാര്‍­ട്ടേര്‍­സി­ലെ ഇ­ബ്രാ­ഹി­മി­ന്റെ മ­കന്‍ ഹ­സ്സ­ന്റെ (35) പ­രാ­തി­യി­ലാ­ണ് കേ­സ്.

20ന് രാ­ത്രി 10 മണി­യോ­ടെ അ­ടുക്ക­ത്ത് ബ­യല്‍ തീ­ര­ക്ക­ട­ലില്‍ മ­ത്സ്യ­ബ­ന്ധ­ന­ത്തി­നെ­ത്തി­യ­പ്പോ­ഴാ­ണ് സം­ഭവം. ത­ന്റെ തോ­ണിയും വ­ലയും അ­ക്ര­മി­കള്‍ ത­കര്‍­ത്ത­താ­യും 56,000 രൂ­പ­യു­ടെ ന­ഷ്ടം സം­ഭ­വി­ച്ച­തായും ഹസ­ന്റെ പ­രാ­തി­യില്‍ വ്യ­ക്ത­മാ­ക്കി­യി­രു­ന്നു.

സം­ഘം ത­ന്നെ വടി­കൊ­ണ്ട് മര്‍­ദി­ക്കു­കയും അ­തി­നു­ശേഷം വെ­ള്ള­ത്തില്‍ ത­ള്ളി­യി­ട്ട് മു­ക്കി­ക്കൊല്ലാന്‍ ശ്ര­മി­ച്ച­തായും പ­രാ­തി­യില്‍ പ­റ­ഞ്ഞി­രുന്നു. വ­ധ­ശ്ര­മ­ത്തി­നാ­ണ് പോ­ലീ­സ് കേ­സെ­ടു­ത്തി­രി­ക്കു­ന്നത്. പ്ര­തി­കള്‍­ക്കാ­യി തി­ര­ച്ചില്‍ ന­ട­ത്തി­വ­രി­ക­യാ­ണ്.
യു­വാ­വി­നെ വെ­ള്ള­ത്തില്‍ ത­ള്ളി­യി­ട്ട് കൊല്ലാന്‍ ശ്ര­മം; 25 അം­ഗ സം­ഘ­ത്തി­നെ­തി­രെ കേസ്

Also read:
എല്‍.ഡി.എഫിന്റെ രാപകല്‍ സമരത്തിന് തിരുവനന്തപുരത്ത് തുടക്കമിട്ടു

Keywords:  Kasaragod, Drown, Murder-Attempt, Case, Police, Complaint, Kerala, Hassan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia