യുവാവിനെ വെള്ളത്തില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; 25 അംഗ സംഘത്തിനെതിരെ കേസ്
Jul 22, 2013, 14:10 IST
കാസര്‍കോട്: മത്സ്യബന്ധനത്തിനെത്തിയ യുവാവിനെ വെള്ളത്തില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ 25 അംഗ സംഘത്തിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. അടുക്കത്ത്ബയല്‍ എമിറേറ്റ്സ് ക്വാര്‍ട്ടേര്‍സിലെ ഇബ്രാഹിമിന്റെ മകന് ഹസ്സന്റെ (35) പരാതിയിലാണ് കേസ്.
20ന് രാത്രി 10 മണിയോടെ അടുക്കത്ത് ബയല് തീരക്കടലില്‍ മത്സ്യബന്ധനത്തിനെത്തിയപ്പോഴാണ് സംഭവം. തന്റെ തോണിയും വലയും അക്രമികള്‍ തകര്‍ത്തതായും 56,000 രൂപയുടെ നഷ്ടം സംഭവിച്ചതായും ഹസന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
സംഘം തന്നെ വടികൊണ്ട് മര്‍ദിക്കുകയും അതിനുശേഷം വെള്ളത്തില്‍ തള്ളിയിട്ട് മുക്കിക്കൊല്ലാന്‍ ശ്രമിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.

Also read:
എല്‍.ഡി.എഫിന്റെ രാപകല്‍ സമരത്തിന് തിരുവനന്തപുരത്ത് തുടക്കമിട്ടു
Keywords: Kasaragod, Drown, Murder-Attempt, Case, Police, Complaint, Kerala, Hassan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.