സഹകരണബാങ്കിനും താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിനും നേരെ അക്രമം; 200 ഓളം പേര്‍ക്കെതിരെ കേസ്
Jan 4, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 04/01/2017) സഹകരണബാങ്കിനും താലൂക്ക് താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിനും നേരെ അക്രമം നടത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ 200 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാവിലെയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കിനും താലൂക്ക് ഓഫീസിനും നേരെ കല്ലേറുണ്ടായത്.
പ്രകടനമായെത്തിയ ഹര്‍ത്താലനുകൂലികളാണ് കല്ലേറ് നടത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിനുനേരെയും ആക്രമണമുണ്ടായി. പോലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും കെട്ടിടങ്ങള്‍ക്കുനേരെ അക്രമം നടത്തിയതിനുമാണ് കേസെടുത്തത്. കൂടുതല്‍ പോലീസ് സംഘമെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
(Updated)
Keywords: Kasaragod, Assault, Case, Police, BJP, CPM, Strike, Co-operative Bank, New Bus Stand, Case against 200 for attacking Co-operative bank.