city-gold-ad-for-blogger

പുഴയില്‍ തള്ളിയിട്ടെന്ന പോലീസിന്റെ പരാതിയില്‍ 20 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കാസര്‍കോട്: (www.kasargodvartha.com 21/07/2016) മണല്‍ കടത്ത് പിടികൂടാന്‍ പോയ കാസര്‍കോട് തീരദേശ പോലീസ് സ്റ്റഷനിലെ രണ്ട് പോലീസുകാരെ പുഴയില്‍ തള്ളിയിട്ടുവെന്ന പരാതിയില്‍ മണല്‍ കടത്തുകാരായ 20 ഓളം പേര്‍ക്കെതിരെ വധശ്രമത്തിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന സംഘത്തിനെതിരെയാണ് വ്യാഴാഴ്ച രാവിലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തളങ്കര കടവത്ത് രാത്രിയില്‍ അനധികൃതമായി മണല്‍കടത്തുന്നതറിഞ്ഞ് കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരായ നീലേശ്വരത്തെ രഞ്ജിത്ത് (33), കാഞ്ഞങ്ങാട്ടെ കെ വി രതീഷ് (37) എന്നിവര്‍ അന്വേഷണത്തിന് എത്തിയതായിരുന്നു. തോണിയില്‍ മണല്‍കടത്തിവരികയായിരുന്ന സംഘത്തെ പോലീസുകാര്‍ കരയ്‌ക്കെത്തിയപ്പോള്‍ പിടികൂടിയതോടെയാണ് ആക്രമണമുണ്ടായത്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് തോണികളിലായി കൂടുതല്‍ മണല്‍കടത്തുകാര്‍ എത്തുകയും പോലീസുകാരെ വലിച്ചിഴച്ച് തോണിയില്‍ കയറ്റി പുഴയുടെ മധ്യഭാഗത്തെത്തിച്ച് തള്ളിയിടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിന് ശേഷം മണല്‍കടത്തുകാര്‍ സ്ഥലംവിടുകയും ചെയ്തു.

വിവരമറിഞ്ഞ് തീരദേശ സ്റ്റേഷനിലെ എസ് ഐ മോഹനന്റെ നേതൃത്വത്തിലുള്ള കൂടുതല്‍ പോലീസ് സംഘമെത്തിയാണ് മണല്‍ കടത്ത് സംഘത്തിന്റെ ആക്രമണത്തിന് ഇരയായ രഞ്ജിത്തിനേയും രതീഷിനേയും രക്ഷപ്പെടുത്തിയത്. ഇരുവരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പുഴയില്‍ തള്ളിയിട്ടെന്ന പോലീസിന്റെ പരാതിയില്‍ 20 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Keywords: Case, Sand, Police, Murder attempt case, Attack, Thalangara, Injured, Hospital, Case, Ranjith, KV Ratheesh, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia