city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുറ്റിക്കോല്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നും വ്യാജരേഖകള്‍ ഉപയോഗിച്ച് അഞ്ചുലക്ഷം തട്ടി; ബാങ്ക് സെക്രട്ടറിക്കും മുന്‍സെക്രട്ടറിക്കുമെതിരെ കേസ്

ബേഡകം: (www.kasargodvartha.com 07/08/2016) കുറ്റിക്കോല്‍  സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നും വ്യാജരേഖകള്‍ ഉപയോഗിച്ച് അഞ്ചുലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ബാങ്കിന്റെ നിലവിലുള്ള സെക്രട്ടറിക്കും മുന്‍ സെക്രട്ടറിക്കുമെതിരെ പോലീസ് കേസെടുത്തു. ബാങ്കധികൃതരുടെ പരാതിയില്‍ സെക്രട്ടറി കെ. അശോക് കുമാര്‍, മുന്‍സെക്രട്ടറി പി പ്രഭാകരന്‍ എന്നിവര്‍ക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്.

സെക്രട്ടറിയായിരുന്ന പി പ്രഭാകരന്‍ ഒരു വര്‍ഷം മുമ്പ് വിരമിച്ചതിനെ തുടര്‍ന്നാണ് കുറ്റിക്കോല്‍ ബാങ്കില്‍ അശോക് കുമാര്‍ സെക്രട്ടറിയായി ചുമതലയേറ്റത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കാണിത്. തട്ടിപ്പ് പുറത്തുവന്ന ശേഷം അശോക് കുമാര്‍ മാസങ്ങളായി ഒളിവില്‍ കഴിയുകയാണ്.

2013 മുതല്‍ 2015 വരെയുളള കാലയളവില്‍ ബാങ്കിന്റെ പേരില്‍ കാസര്‍കോട് ജില്ലാസഹകരണബാങ്കിലുള്ള അക്കൗണ്ടില്‍ നിന്ന് അഞ്ചുലക്ഷത്തോളം രൂപ അശോക് കുമാറും പ്രഭാകരനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് പരാതി. ജില്ലാസഹകരണ ബാങ്കിന്റെ കാസര്‍കോട്ടെ പ്രധാന ശാഖയിലും ബന്തടുക്ക ശാഖയിലുമുള്ള അക്കൗണ്ടുകളില്‍ നിന്ന് വ്യാജരേഖകളും വൗച്ചറുകളുമുണ്ടാക്കി ഇരുവരും പണം തട്ടിയെടുത്തുവെന്നാണ് ബാങ്കധികൃതര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

തട്ടിപ്പ് പുറത്തുവന്നതോടെ സംഭവം ഒതുക്കാനുള്ള ശ്രമം കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിനകത്തുനിന്നുതന്നെ എതിര്‍പ്പുയര്‍ന്നതോടെയാണ് ഒടുവില്‍ പോലീസില്‍ പരാതി നല്‍കുന്ന സാഹചര്യമുണ്ടായത്. ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലാണ് കുറ്റിക്കോല്‍ ബാങ്കിലെ തട്ടിപ്പുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. തട്ടിപ്പില്‍ ബാങ്കിലെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
കുറ്റിക്കോല്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നും വ്യാജരേഖകള്‍ ഉപയോഗിച്ച് അഞ്ചുലക്ഷം തട്ടി; ബാങ്ക് സെക്രട്ടറിക്കും മുന്‍സെക്രട്ടറിക്കുമെതിരെ കേസ്

Keywords:  Kasaragod, Kerala, Bedakam, case, Police, complaint, Investigation, Accuse, Bank, Congress, Case against 2 officers for cheating

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia