നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനെ ഓഫീസില്‍ കയറി വധഭീഷണി മുഴക്കി; രണ്ടുപേര്‍ക്കെതിരെ കേസ്
Jan 29, 2019, 23:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.01.2019) നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനെ ഓഫീസില്‍ കയറി വധഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്തതിന് കേസ്. നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പി സജിത് കുമാറിന്റെ പരാതിയിലാണ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തത്.
പടന്നക്കാട് ഓവര്‍ബ്രിഡ്ജിന് സമീപത്തെ പെട്ടിക്കട മാറ്റിയതിനെ കുറിച്ച് ചോദിക്കാന്‍ ഓഫീസിലെത്തിയ രണ്ടുപേര്‍ ഒരു പ്രകോപനവുമില്ലാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന സജിത് കുമാറിനെ തെറിവിളിക്കുകയും വധഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Case against 2 for threatening Health department officer, Kanhangad, Kasaragod, News, Threatening.