കുമ്പളയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കേസ്
Mar 20, 2015, 12:05 IST
കുമ്പള: (www.kasargodvartha.com 20/03/2015) കുമ്പളയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. കുമ്പള കുണ്ടങ്കരടുക്കയിലെ ഹുസൈന്റെ മകനും മംഗളൂരു സെൻറ് അലോഷ്യസ് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അബൂബക്കര്‍ സലീമി (19) നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കുണ്ടങ്കരടുക്കയിലെ ആര്‍.എസ്.എസ്പ്രവര്‍ത്തകരായ ചന്ദു എന്ന ചന്ദ്രഹാസന്‍, പപ്പു എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സലീമിനെ തടഞ്ഞുനിര്‍ത്തി പ്രതികള്‍ പള്ളയ്ക്ക് വെട്ടുകയായിരുന്നു. വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ട സലീം അല്‍പദൂരം കഴിഞ്ഞപ്പോള്‍ ബൈക്ക് നിര്‍ത്തി തളര്‍ന്നു വീഴുകയായിരുന്നു.
സംഭവം കണ്ട വഴിയാത്രക്കാരനാണ് നാട്ടുകാരെ വിളിച്ച് യുവാവിനെ ആദ്യം കുമ്പള സഹകരണ ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ 308 വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ഏതാനും ദിവസങ്ങളായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ ഉരസലുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു സലീമിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.
തന്നെ ബൈക്ക് തടഞ്ഞ് പേര് ചോദിച്ചാണ് വെട്ടിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന സലീം പോലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളില്‍ ഒരാൾ പോലീസിന്റെ വലയിലായതായാണ് സൂചന.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കുമ്പളയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു; ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വലയില്‍
Keywords: Kumbala, Stabbed, Student, Kerala, Kasaragod, DYFI, RSS, Injured, Hospital, Case, Case against 2 for murder attempt.
Advertisement: