city-gold-ad-for-blogger

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് ഗള്‍ഫുകാരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 2 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 02/05/2015) ഗള്‍ഫുകാരന്റെ ഭാര്യയെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. സന്തോഷ് നഗറിലെ സജിന്‍ എന്ന സജ്‌നാസ്, ചെപ്പു എന്ന ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് നുള്ളിപ്പാടിയിലെ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.

ആറു വര്‍ഷം മുമ്പ് മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട സജ്‌നാസ് പ്രണയം നടിച്ച് യുവതിയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. യുവാവിനെ സ്ഥിരമായി വാഹനത്തില്‍ കൊണ്ടുവിടാറുള്ളത് സുഹൃത്തായ ഷഫീഖാണ്. കഴിഞ്ഞ ദിവസം ഷഫീഖ് യുവതിയുടെ വീട്ടിലെത്തുകയും തനിക്ക് മുന്നില്‍ വഴങ്ങാന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.

തയ്യാറാകാതിരുന്നപ്പോള്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് മുതിരുകയായിരുന്നു. യുവതിയുടെ കൈക്ക് കടന്നുപിടിച്ചപ്പോള്‍ കുതറിയോടി രക്ഷപ്പെട്ടു. പിന്നീട് വനിതാസെല്ലില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

വനിതാ സെല്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കാനായി പരാതി കാസര്‍കോട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികള്‍ ഇരുവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് ഗള്‍ഫുകാരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 2 പേര്‍ക്കെതിരെ കേസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പഞ്ചാബ് പീഡനം: പെണ്‍കുട്ടിയുടെ മരണം ദൈവനിശ്ചയമെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി വിവാദത്തില്‍

Keywords:  Kasaragod, Kerala, Police, case, Molestation, complaint, Gulf, Wife, Santhosh Nagar, Case against 2 for molesting house wife.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia