city-gold-ad-for-blogger

ബാനറുകള്‍ കീറി നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; 2 പേര്‍ക്കെതിരെ കേസ്

കുമ്പള: (www.kasargodvartha.com 28.02.2016) ബാനറുകള്‍ കീറി നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. സന്ദീപ് ഷെട്ടി, ഡബ്ബിരവി എന്നിവര്‍ക്കെതിരെയാണ് കേസ്.

ബംബ്രാണയിലും പരിസരങ്ങളിലും സ്ഥാപിച്ച ഉത്സവത്തിന്റെയും ഉറൂസിന്റെയും ബാനറുകള്‍ കീറിനശിപ്പിച്ച് നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സന്ദീപ് ഷെട്ടി ചെക്ക് കേസില്‍ ജയിലില്‍ കഴിയുകയാണ്. ഫെബ്രുവരി 29 ന് രാത്രി ഇരുവരും ചേര്‍ന്ന് ഉത്സവത്തിന്റെ ഫഌക്‌സ് ബോര്‍ഡ് നശിപ്പിക്കുന്നത് ഒരു യുവാവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ഈ യുവാവ് സംഭവം പുറത്തുപറഞ്ഞില്ല.

പിന്നീട് കുമ്പള എസ്.ഐ ഇ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് രവി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ സന്ദീപിനും സംഭവത്തില്‍ പങ്കുള്ളതായും ഇരുവരും നിരവധി ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായുള്ള വിവരവും പുറത്തുവരികയായിരുന്നു.

ബാനറുകള്‍ കീറി നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; 2 പേര്‍ക്കെതിരെ കേസ്

Keywords : Kumbala, Case, Police, Complaint, Kasaragod, Sandeep Shetty, Dabbi Ravi, Case against 2 for destroying boards.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia