കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; രണ്ടുപേര്‍ക്കെതിരെ കേസ്
Jul 17, 2017, 19:27 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.07.2017) കാനഡയിലേക്ക് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. പടിമരുത് കുന്നുംവയലിലെ മുഹമ്മദ്കുഞ്ഞിയുടെ പരാതിയില്‍ കോഴിക്കോട്ടെ ഗീതാ സിംഗ്, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇവരുടെ ഏജന്‍സി കഴിഞ്ഞ മാസം മാര്‍ച്ചില്‍ കാനഡയിലേക്ക് വിസ നല്‍കുമെന്ന് പറഞ്ഞ് പരസ്യം നല്‍കുകയായിരുന്നു. പരസ്യം കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ്കുഞ്ഞി ഏജന്‍സിയുമായി ബന്ധപ്പെടുകയും വിസയ്ക്ക് 95,000 രൂപ ബാങ്കു മുഖാന്തിരം നല്‍കുകയായിരുന്നു. എന്നാല്‍ പണമടച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ നല്‍കിയില്ല.
ഏജന്‍സിയുമായി ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് മുഹമ്മദ് കുഞ്ഞി പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് വ്യാജ വിസതട്ടിപ്പ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത്തരം തട്ടിപ്പ് കേസില്‍പ്പെട്ട ഏജന്‍സിയിയാണോ മുഹമ്മദ് കുഞ്ഞിയോട് പണം വാങ്ങിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, case, Police, Cheating, Case against 2 for cheating