കടക്കും ഓട്ടോയ്ക്കും നേരെ അക്രമം: 19 പേര്‍ക്കെതിരെ കേസ്
Jul 9, 2013, 20:31 IST
കാസര്‍കോട്: മീപ്പുഗുരിയിലെ ടി.എ.സാബിത്തിന്റെ കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട്ടുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പഴയ ബസ് സ്റ്റാന്‍ഡിലെ കാനറാ കൂള്‍ ഡ്രിങ്ക്‌സ് ഉടമ വിനായകനെ തലയ്ക്കടിച്ചു പരിക്കേല്‍പിക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിന് 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ വിനായകന്‍ അറിയിച്ചു.
പരവനടുക്കം പാലിച്ചിയടുക്കത്തെ സിജു(30) വിനെ ഓട്ടോ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതിന് ടൗണ്‍ പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചന്ദ്രഗിരി പാലത്തിനടുത്തു വെച്ചാണ് സംഭവം.

പരവനടുക്കം പാലിച്ചിയടുക്കത്തെ സിജു(30) വിനെ ഓട്ടോ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതിന് ടൗണ്‍ പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചന്ദ്രഗിരി പാലത്തിനടുത്തു വെച്ചാണ് സംഭവം.
Keywords: Auto Driver, Attack, Case, Kasaragod, Police, Paravanadukkam, Chandrigiri, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.