മീപ്പുഗിരി അക്രമം: 16 പേര്‍ക്കെതിരെ കേസ്; ബൈക്ക് കത്തിച്ചു
Sep 3, 2012, 11:22 IST
![]() |
ബദറുദ്ദീന്റെ ബൈക്ക് കത്തിച്ചനിലയില്‍ |
കാസര്‍കോട്: ചൂരി മീപ്പുഗിരിയില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലായി 16 പേര്‍ക്കെതിരെ കസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പളളം റെയില്‍വേ ഗേറ്റിന് സമീപത്തെ അബ്ദുര്‍ റഹ്മാന്റെ മകന് അഹമദ് കബീറിനെ (19) കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ജ്യോതിഷ്, ദീപക് കണ്ടാലറിയാവുന്ന ആറുപേര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഫുട്ബോള്‍ കളിക്കാനെത്തിയ അഹമ്മദ് കബീറിനെ ഒരു അനാദി കടയുടെ മുന്നില്‍ വെച്ചാണ് എട്ടംഗസംഘം കുത്തിപരിക്കേല്‍പ്പിച്ചത്. അതിനിടെ മീപ്പുഗിരി കാളിയങ്കാട് ഹൗസിലെ ദീപകിനെ(23) ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഹമ്മദ് ജാബിര്‍, അബ്ദുല്‍ മജീദ്, മാസിന് കണ്ടാലറിയാവുന്ന അഞ്ച് പേര് എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
153 എ വകുപ്പ് പ്രകാരം സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് ഇരുസംഘങ്ങള്ക്കെതിരെ പോലീസ് കേസെടുത്തത്. അതേസമയം മീപ്പുഗിരിയിലെ മുഹമ്മദിന്റെ മകനും ഗള്‍ഫുകാരനുമായ ബദറുദ്ദീന്റെ ബൈക്ക് വീടിന് സമീപം തീവെച്ച് നശിപ്പിച്ചു.
സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് രാത്രി 11 മണിയോടെ വീട്ടിലെത്തിയ ബദറുദ്ദീന്‍ വീടിന് സമീപം പാര്‍ക്ക് ചെയ്ത കെ.എല്‍ 14 ജി 3562 നമ്പര്‍ പള്‍സര്‍ ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ അയല്‍വാസികളാണ് ബൈക്ക് കത്തുന്ന വിവരം ബദറുദ്ദീനെ ഫോണ്‍ വിളിച്ചറിയിച്ചത്. ഉടന്‍ തീ കെടുത്തിയെങ്കിലും അപ്പോഴേക്കും പൂര്‍ണമായും കത്തി നശിച്ചിരുന്നു.
Keywords: Kasaragod, Choori, Meepugiri, Case, Clash, Police, Bike, Kerala, Fire
Related News:
മീപ്പുഗിരിയില്‍ വാനിലെത്തിയ സംഘത്തിന്റെ മിന്നലാക്രമണം ഒരാള്‍ക്ക് കുത്തേറ്റു