റോഡിലെ ഹമ്പ് പൊളിച്ചതിനു 15 പേര്‍ക്കെതിരെ കേസ്
Nov 8, 2014, 13:01 IST
വിദ്യാനഗര്‍: (www.kasargodvartha.com 08.11.2014) പൊയിനാച്ചി സെഞ്ച്വറി കോളജ് ഹോസ്റ്റല്‍ റോഡിലെ കോണ്‍ക്രീറ്റ് ഹമ്പ് പൊളിച്ചു മാറ്റിയതിനു 15 പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. കോളജ് അഡ്മിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. രാജന്റെ പരാതിയില്‍ സുനില്‍, ഹരിഹരന്‍, ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
കോളജിന്റെ അധീനതയിലുള്ള റോഡില്‍ കുടിവെള്ള പൈപ്പിനു കേടുവരാതിരിക്കാന്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് ഹമ്പാണ് തകര്‍ത്തത്. 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.
Also read:
മലയാളം വാരികക്കെതിരെ നമ്പി നാരായണന്‍ കോടതിയിലേക്ക്? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ കാത്ത് കേരളം
Keywords: Road, Hump, Road, Kasaragod, Vidya Nagar, Case, Kerala, College, Complaint, Water Pipe, Case against 15 for demolishing hump.