15 ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
Jun 24, 2012, 12:15 IST
കാസര്‍കോട്: കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തിയ 15 ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്‌ററ് ചെയ്ത് ജാമ്യത്തില്‍വിട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. ഉപ്പള ഹിദായത്ത് നഗറിലെ സിറാജുദ്ദീന്‍, അബ്ദുല്‍ ലത്താഫ്, മൊയ്തീന്‍ അലി, അഷ്‌റഫ്, ഹമീദ്, വാഹിദ്, ഇസ്ഹാക്ക്, അബ്ദുല്ല തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
Keywords: Case, Campus front worker, Kasaragod