പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതിന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Aug 12, 2016, 11:00 IST
അജാനൂര്‍: (www.kasargodvartha.com 12/08/2016) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തുവെന്ന പരാതിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചിത്താരി ജമാഅത്ത് ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. നിരന്തരമായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്യുന്നുവെന്ന പരാതിയുമായി വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനടുത്തെത്തുകയായിരുന്നു.
തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കുകയാണുണ്ടായത്.

തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കുകയാണുണ്ടായത്.
Keywords: Kasaragod, Kerala, Ajanur, case, Police, Students, complaint, school, Ragging, Case against 10 for ragging student.