city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Honored | കെഎ ഗഫൂറിന് കേരള കാര്‍ടൂണ്‍ അകാഡമിയുടെ വിശിഷ്ടാംഗത്വം വെള്ളിയാഴ്ച സമ്മാനിക്കും

K.A. Gaffoor, Kerala Cartoon Academy, cartoonist,Top Headlines, lifetime achievement, award, cartoon, art, Malayalam, Kasaragod, Udum
Photo: Arranged
കാര്‍ടൂണ്‍ ചിത്രകലാ രംഗത്ത് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ് കേരള കാര്‍ടൂണ്‍ അകാഡമി വിശിഷ്ടാംഗത്വം നല്‍കുന്നത്. 

കാസര്‍കോട്: (KasargodVartha) ഉദുമയില്‍ (UDMA) വിശ്രമ ജീവിതം നയിക്കുന്ന കാര്‍ടൂണിസ്റ്റും (Cartoonist) ചിത്രകാരനുമായ (Artist)കെഎ ഗഫൂറിനെ (KA Gafoor) കേരള കാര്‍ടൂണ്‍ അകാഡമി (Kerala Cartoon Academy) വിശിഷ്ടാംഗത്വം നല്‍കി ആദരിക്കുന്നു. കാര്‍ടൂണ്‍ ചിത്രകലാ രംഗത്ത് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ് കേരള കാര്‍ടൂണ്‍ അകാഡമി വിശിഷ്ടാംഗത്വം നല്‍കുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഉദുമ എംഎല്‍എ സി എച് കുഞ്ഞമ്പു സമ്മാനിക്കും. 


കേരള കാര്‍ടൂണ്‍ അകാഡമി ചെയര്‍മാന്‍ സുധീര്‍ നാഥ്, അകാഡമി ട്രഷറര്‍ പിയു നൗശാദ്, കാര്‍ടൂണിസ്റ്റ് ടിഎം അന്‍വര്‍ സാദത്ത് തളങ്കര, അരവിന്ദ് പയ്യന്നൂര്‍, സുരേന്ദ്രന്‍ വാരച്ചാല്‍, മുജീബ് അഹ് മദ്, ടിഎ ശാഫി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.


1940 ജൂലൈ രണ്ടിന് ഉദുമ നാലാം വാതിലില്‍, കെഎം അബ്ദുര്‍ റഹ് മാന്‍ - ആസ്യാ ഉമ്മ ദമ്പതികളുടെ മകനായി ജനനം. ഉദുമയിലും ബേക്കലുമായി സ്‌കൂള്‍ പഠനവും കാസര്‍കോട് ഗവ. കോളജില്‍ പ്രി-യൂനിവേഴ്‌സിറ്റി പഠനവും പൂര്‍ത്തിയാക്കി. പിന്നീട് കേരള സര്‍കാര്‍ ടെക്‌നികല്‍ സര്‍ടിഫികറ്റ് (കെ.ജി.ടി) ചിത്രകല പഠിച്ച് നേടി. ഹ്രസ്വകാലം ബോംബെയില്‍ ജോലി ചെയ്തിരുന്നു. 

 

തുടര്‍ന്ന് 1961-ല്‍ (ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ) വേങ്ങര ഗവ. ഹൈസ്‌കൂളില്‍ രണ്ട് വര്‍ഷം ചിത്ര കലാ അധ്യാപകനായി ജോലി ചെയ്തു. പിന്നീട് അഞ്ച് വര്‍ഷം കോഴിക്കോട് ബേപ്പൂര്‍ ഹൈസ്‌കൂള്‍ ചിത്രകലാ അധ്യാപകനായി ജോലി ചെയ്തു. ഈ കാലയളവില്‍ വൈക്കം മുഹമ്മദ് ബശീറിന്റെ അയല്‍ക്കാരനായി. കോഴിക്കോട് ജീവിത കാലത്താണ് കാര്‍ടൂണ്‍ രംഗത്ത് സജീവമായത്. 1968 ല്‍ നാട്ടിലേക്ക് സ്ഥലംമാറ്റമായി. 1995-ല്‍ ഉദുമ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ചു.

 

ചിത്രകാരന്‍, കാര്‍ടൂണിസ്റ്റ് എന്ന വിശേഷണങ്ങള്‍ കെ എ ഗഫൂര്‍ എന്ന കലാകാരനെ മലയാളക്കരയില്‍ പ്രശസ്തനാക്കി. മണ്ണുണ്ണി, മാന്ത്രികക്കട്ടില്‍, പറക്കും തൂവാല, ഹറാം മൂസ തുടങ്ങിയ ചിത്രകഥാ പരമ്പരകളുടെ സൃഷ്ടാവ് എന്ന നിലയില്‍ മലയാളത്തില്‍ അടയാളപ്പെടുത്തിയ ചിത്രകാരനാണ്. 


കെഎ ഗഫൂര്‍ എന്ന ചിത്രകഥാകാരന്‍ തന്റെ രചനകള്‍ ആരംഭിച്ചത്, ചന്ദ്രിക, മാതൃഭൂമി ആഴ്ച പതിപ്പുകളിലാണ്. അത് കഥകളായിരുന്നു. മാതൃഭൂമിയില്‍ 1964-ല്‍ അയിശു കുഞ്ഞിമ എന്ന കഥ പ്രസിദ്ധീകരിച്ചതോടെ ഗഫൂര്‍ ശ്രദ്ധേയനായി. ഈ കഥ കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിഎ മലയാളത്തില്‍ പാഠഭാഗമാണ്. ഗഫൂര്‍ രചിച്ച 20-ഓളം കഥകള്‍ പ്രസിദ്ധീകരിക്ക പ്പെട്ടിട്ടുണ്ട്.

ആദ്യ ചിത്രകഥയായ മനുഷ്യന്‍ ആ വര്‍ഷം തന്നെ മാതൃഭൂമിയില്‍ വന്നു. തുടര്‍ന്നുള്ള ഒരു ദശകം കെഐ ഗഫൂര്‍ കാര്‍ടൂണുകളും, ചിത്രകഥകളും, ചിത്രീകരണ വരയും എഴുത്തുമായി കേരളത്തിലെ ആനുകാലികങ്ങളില്‍ നിറഞ്ഞു നിന്നു.  മൈമൂനയാണ് ഭാര്യ. മക്കള്‍. ആഇശത്ത് ശാലിന, പരേതനായ ഗമാല്‍ റിയാസ്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia