കാരംസ് ടൂര്‍ണമെന്റ്: സി.വൈ.സി.സി. ജേതാക്കള്‍
Jan 4, 2017, 12:00 IST
ചൗക്കി: (www.kasargodvartha.com 04/01/2017) പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ചൗക്കിയില്‍ സി.വൈ.സി.സി. സംഘടിപ്പിച്ച മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് തല ഡബിള്‍സ് കാരംസ് ടൂര്‍ണമെന്റില്‍ സി.വൈ.സി.സി ചൗക്കി ജേതാക്കളായി. ജനുവരി ഒന്ന്, രണ്ട് തീയ്യതികളില്‍ നടന്ന ടൂര്‍ണമെന്റില്‍ വാശിയേറിയ മത്സരങ്ങള്‍ നടന്നു. ഫൈനലില്‍ സി.വൈ.സി.സിയുടെ ഖാലിദ്, അമ്മുട്ടി ടീം ആസാദ് സ്‌പോട്ടിംഗിലെ യാസിര്‍, സിറാജ് ടീമിനെ പരാജയപ്പെടുത്തിയാണ് ട്രോഫിയും ക്യാഷ് അവാര്‍ഡും സ്വന്തമാക്കിയത്.
ടൂര്‍ണമെന്റ് സി.വൈ.സി.സി. (ജി.സി.സി) കമ്മിറ്റി പ്രസിഡണ്ട് അസ്ഹറുദ്ദീന്‍ കറാമ ഉദ്ഘാടനം ചെയ്തു. സാദിഖ് കടപ്പുറം അധ്യക്ഷത വഹിച്ചു. ആരിഫ് മെഡിക്കല്‍ സ്വാഗതവും ലത്വീഫ് കറാമ നന്ദിയും പറഞ്ഞു. ചാമ്പ്യന്മാരായ സി.വൈ.സി.സി. ടീമിന് ഐ.എന്‍.എല്‍. ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പും രണ്ടാം സ്ഥാനം നേടിയ ആസാദ് സ്‌പോട്ടിംഗിന് എന്‍.എല്‍.യു. ജില്ലാ സെക്രട്ടറി ഹനീഫ് കടപ്പുറവും ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.

Keywords: Kasaragod, Kerala, Chowki, winners, Carrom Tournament, Carroms tournament; CYCC champions.