ലക്ഷങ്ങളുമായി കാര്‍ഗോ കമ്പനി മുങ്ങി; അഞ്ഞൂറോളം പേര്‍ വഞ്ചിതരായി
Mar 6, 2013, 17:55 IST

അബുദാബി: ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഗോയുമായി തൃക്കരിപ്പൂര്‍ സ്വദേശികളായ കാര്‍ഗോ കമ്പനി ഉടമകള്‍ അബുദാബിയില്‍ നിന്ന് മുങ്ങി. മലയാളികളുള്‍പെടെ അഞ്ഞൂറോളം പേര്‍ വഞ്ചിതരായി. മുസ്ത്വഫ അല്‍ഷാബിയെ 10 ലെ കാര്‍ഗോ കമ്പനി പൂട്ടിയാണ് ഉടമകള്‍ മുങ്ങിയത്.
തലേന്ന് രാത്രി വരെ ഇവര്‍ ഇടപാടുകാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇലക്‌ട്രോണിക്‌സ് സാധനങ്ങളും മറ്റും വിലപിടിച്ച ഉല്‍പന്നങ്ങളും അടക്കമുള്ളവ ഇവിടെ നാട്ടിലെത്തിക്കാന്‍ വേണ്ടി ഏല്‍പിച്ചിരുന്നു. മലയാളികളടക്കം 500 ലേറെ പേര്‍ ഇവിടെ സാധനങ്ങള്‍ ഏല്‍പിച്ചതായാണ് കണക്ക്. എന്നാല്‍ 24 ന് പുലര്‍ചെ സ്ഥാപനം പൂട്ടി തൃക്കരിപ്പൂര്‍ സ്വദേശികളായ ഉടമകള്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
സാധനങ്ങള്‍ അയക്കാന്‍ ഏല്‍പിച്ച ശേഷം നാട്ടില്‍ പോയവരും ഏറെയാണ്. ഒക്ടോബര്‍ മുതല്‍ ഏല്‍പിച്ച സാധനങ്ങള്‍ പോലും നഷ്ടപ്പെട്ടവയില്‍പെടും. സാധനങ്ങള്‍ നാട്ടിലെത്താത്തപ്പോള്‍ കാര്‍ഗോ ഓഫീസില്‍ അന്വേഷിച്ച് ചെന്നവരോട് നാട്ടില്‍ കള്ളനോട്ട് പിടികൂടിയതിനെതുടര്‍ന്ന് കസ്റ്റംസ് പരിശോധന ശക്തമാക്കിയതാണ് കാലതാമസത്തിന് കാരണമെന്നായിരുന്നു പറഞ്ഞിരുന്നത്. വീണ്ടും അന്വേഷിച്ചപ്പോഴാണ് ഉടമകള്‍ സ്ഥാപനം പൂട്ടി മുങ്ങിയ വിവരം അറിയുന്നത്.
Keywords: Abudhabi, Fake Notes, Office, Arrest, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.