Achievement | ന്യൂറോസയൻസ് ആൻഡ് സ്‌ട്രോക്ക് യൂണിറ്റ് അന്തർദേശീയ അംഗീകാരം നേടിയതിന്റെ നിറവിൽ കാസർകോട് കെയർവെൽ ആശുപത്രി

● കേരളത്തിലെ ആദ്യത്തെ ഡയമണ്ട് സർട്ടിഫൈഡ് സ്‌ട്രോക്ക് യൂണിറ്റ്.
● 150-ലധികം രോഗികൾക്ക് ത്രോംബോലൈസിസ് ചികിത്സ നൽകി
● ഡോ. ജയദേവ് കങ്കിലയുടെ നേതൃത്വം
കാസർകോട്: (KasargodVartha) അന്തർദേശീയ അംഗീകാരം നേടിയതിന്റെ നിറവിൽ കാസർകോട് കെയർവെൽ ആശുപത്രിയുടെ ന്യൂറോസയൻസ് ആൻഡ് സ്‌ട്രോക്ക് യൂണിറ്റ്. ലോക സ്‌ട്രോക്ക് കോൺഗ്രസിൽ നിന്ന് ഡയമണ്ട് പദവി നേടിയാണ് നേട്ടം കൈവരിച്ചത്. അബുദബി അഡ്‌നോക്കില്‍ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച വേള്‍ഡ് സ്‌ട്രോക്ക് കോണ്‍ഗ്രസില്‍ കെയര്‍വെല്‍ ആശുപത്രിയെ പ്രതിനിധീകരിച്ച് ന്യൂറോ സയന്‍സ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക ഉപഹാരം സ്വീകരിച്ചു.
മംഗ്ളുറു-കാസർകോട് മേഖലയിൽ സ്‌ട്രോക്ക് ചികിത്സയ്ക്ക് ഡയമണ്ട് പദവി നേടുന്ന ആദ്യത്തെ ആശുപത്രിയാണ് കെയർവെൽ എന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ലോകമെമ്പാടുമുള്ള 1500-ലധികം ആശുപത്രിക്കൊപ്പം കേരളത്തിലെ ചില പ്രമുഖ ആശുപത്രികൾക്കും ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്. എയ്ഞ്ചൽ എന്ന എൻജിഒയാണ് പുരസ്‌കാരത്തിനുള്ള തിരഞ്ഞെടുപ്പ് നടത്തിയത്.
ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിൽ കെയർവെൽ ആശുപത്രി നിർണായക പങ്കുവഹിക്കുന്നുണ്ട്. ഡോ. ജയദേവ് കങ്കിലയുടെ നേതൃത്വത്തിലുള്ള ന്യൂറോസയൻസ് ആൻഡ് സ്‌ട്രോക്ക് യൂണിറ്റ്, ഇതുവരെ 150-ലധികം രോഗികൾക്ക് ത്രോംബോലൈസിസ് ചികിത്സയും 70-ലധികം രോഗികൾക്ക് ന്യൂറോ സർജറിയിലൂടെയും ചികിത്സ നൽകിയിട്ടുണ്ട്.
മെഡിക്കൽ ഡയറക്ടർ ഡോ. ജയദേവ് കങ്കില, ന്യൂറോളജിസ്റ്റ് ഡോ. കെ മുഹമ്മദ് ഷമീം, ഡോ. ആദർശ് (ഇഎൻടി സർജൻ), ഡോ. പവൻ എസ് (ന്യൂറോ സർജൻ), ഡോ. അജാസ് (അനസ്തീഷ്യ), ഡോ. മുഹമ്മദ് നൗഫൽ (റേഡിയോളജിസ്റ്റ്), ഡോ. മനോജ് കൃഷ്ണ (ഫാമിലി മെഡിസിൻ), ഡോ. ചിത്തരഞ്ജൻ (എമർജൻസി ഫിസിഷ്യൻ), ഡോ. ഫൈസൽ ഹനീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ന്യൂറോസയൻസ് ആൻഡ് സ്‌ട്രോക്ക് യൂണിറ്റാണ് ഈ നേട്ടം കൈവരിച്ചത്.
സീനിയർ ഫിസിയോതെറാപ്പിസ്റ്റ് അഹ്‌മദ് ഫയാസ്, റീഹാബിലിറ്റേഷൻ ടീം, ഐസിഐയു, കാഷ്വാലിറ്റിയിലെ നഴ്‌സിംഗ് സ്റ്റാഫ്, അറ്റൻഡന്റുമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരുടെ സഹകരണവും ഇതിൽ നിർണായകമായി. കെയർവെൽ ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടർ ഡോ. എം.എ. മുഹമ്മദ് അഫ്സലിന്റെയും ചെയർമാൻ ഡോ. സുഹ്റ ബീഫാത്തിമ ഹമീദിന്റെയും നേതൃത്വത്തിൽ ന്യൂറോ കാത്ത് ലാബ് സ്ഥാപിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
#CareWellHospital #Neuroscience #Stroke #DiamondCertification #KeralaHealthcare #IndiaHealthcare