നികുതിവെട്ടിച്ച് കാറില്‍ കടത്തിയ എട്ടു ലക്ഷം രൂപയുടെ ഏലക്ക പിടികൂടി
Nov 6, 2016, 10:32 IST
കാസര്‍കോട്: (www.kasargodvartha.com 06.11.2016) നികുതിവെട്ടിച്ച് കാറില്‍ കടത്തുകയായിരുന്ന എട്ടുലക്ഷം രൂപയുടെ ഏലക്ക വാണിജ്യനികുതി വകുപ്പ് അധികൃതര്‍ പിടികൂടി. കഴിഞ്ഞദിവസം മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിന് സമീപം വെച്ചാണ് സെയ്‌ലോ കാറില്‍ കടത്തുകയായിരുന്ന ഏലക്ക കാസര്‍കോട് വില്‍പന നികുതി സ്‌ക്വാഡ് പിടികൂടിയത്.
വയനാട്ടില്‍ നിന്ന് മംഗളൂരുവിലേക്കാണ് ഏലക്ക കടത്താനുള്ള ശ്രമമുണ്ടായത്. 1.95 ലക്ഷം രൂപ പിഴയീടാക്കിയ ശേഷം വാഹനം വിട്ടുകൊടുത്തു.വില്‍പന നികുതി സ്‌ക്വാഡ് ഓഫീസര്‍ പീതാംബരന്‍, ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Keywords: Kasaragod, Income Tax Raid, Car, Manjeshwaram, Check-Post, Mangalore, Cardamom, Smuggle, Cardamom seized from car.