നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; നാലു പേര്‍ക്ക് പരിക്ക്
Nov 25, 2020, 19:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.11.2020) നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് ഉണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്.
ചൊവ്വാഴ്ച വൈകുന്നേരം പടന്നക്കാട്, ഒഴിഞ്ഞ വളപ്പ് റേഷന്‍ കടക്ക് സമീപത്താണ് അപകടം. റേഷന്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ജയന്തി, ചന്ദ്രന്‍, രമ, ഗീത എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചു മുന്നോട്ടു നീങ്ങി സ്‌കൂട്ടറിലും ആള്‍ക്കാരെയും ഇടിച്ച ശേഷം മറ്റൊരു വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്.