Accident | നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു; യുവാവും പിഞ്ചുകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു
Updated: Jun 22, 2024, 01:13 IST
മുമ്പ് ഇതേ സ്ഥലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടിരുന്നു
കരിന്തളം: (KasaragodVartha) നീലേശ്വരം ഭീമനടി റോഡിൽ തലയടുക്കത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവും പിഞ്ചുകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു.
മലപ്പച്ചേരി സ്വദേശി സുകുമാരൻ്റെ മകൻ സുനീഷും സഹോദരിയുടെ കുട്ടിയും സഞ്ചരിച്ച കെഎൽ 65 എ 1927 നമ്പർ ആൾടോ കാർ ആണ് അപകടത്തിൽ പെട്ടത്.
ഇരുവരും പരിക്കുകൾ ഒന്നും ഇല്ലാതെ രക്ഷപ്പെട്ടു. നിത്യവും അപകടം നടക്കുന്നിടമാണ് ഇവിടെ. മുമ്പ് ഇതേ സ്ഥലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടിരുന്നുവെന്ന് നാട്ടുകാർ വെളിപ്പെടുത്തി.