എംഎല്‍എയുടെ ബന്ധുവിന്റെ കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 4 പേര്‍ പിടിയില്‍
Apr 15, 2013, 13:30 IST
കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുര്‍ റസാഖിന്റെ ബന്ധുവായ നായന്മാര്‍മൂലയിലെ അബൂബക്കറിന്റെ ഇന്നോവ കാര്‍ പെട്രോളോഴിച്ചു കത്തിച്ച നാലുപേര്‍ പിടിയിലായി. വിഷുത്തലേന്ന് രാത്രിയാണ് കാര്‍ പോര്‍ചില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍ മറ്റൊരു കാറിലെത്തിയ ബന്ധു ഷെഫീഖിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം പിറകു വശത്തെ ചില്ല് കല്ലിട്ട് തകര്‍ത്ത ശേഷം അതുവഴി കാറിനകത്തേക്ക് പെട്രോളൊഴിച്ച് തീവെച്ചത്.
കാര്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ഷെഫീഖും മറ്റുള്ളവരും ഓടി രക്ഷപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ വലയിലാക്കുകയായിരുന്നു. അബൂബക്കറില്‍ നിന്നും ഷെഫീഖ് 25,000 രൂപ കടം ചോദിച്ചിരുന്നു. ഇത് നല്‍കാത്തതിന്റെ വിരോധത്തിലാണ് ഭീഷണിപ്പെടുത്തി തിരിച്ചു പോയ ഷെഫീഖ് പുലര്‍ചെ 1.30 മണിയോടെ കൂട്ടുകരോടൊപ്പം കാറിലെത്തി ഇന്നോവ തകര്‍ത്ത ശേഷം പെട്രോളൊഴിച്ച് കത്തിച്ചത്.