റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ച്ച ചെയ്തു; പിന്നില്‍ കുട്ടി മോഷ്ടാക്കളെന്ന് സംശയം
Nov 1, 2016, 20:10 IST
വിദ്യാനഗര്‍: (www.kasargodvartha.com 01/11/2016) റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ മോഷണം പോയതായി പരാതി. മായിപ്പാടി ബസ് സ്‌റ്റോപ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന വെളുത്ത നിറമുള്ള മാരുതി 800 കെ എല്‍ 9 ബി 6585 നമ്പര്‍ കാറാണ് ഞായറാഴ്ച രാത്രി മോഷണം പോയത്.
കാറിനകത്ത് പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ് അടക്കമുള്ള നിരവധി വിലപിടിപ്പുള്ള രേഖകളും ഉണ്ടായിരുന്നു. രണ്ട് ബൈക്കുകളിലായെത്തി നാലംഗ കുട്ടി മോഷ്ടാക്കളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തില്‍ ഉടമ ഷിറിബാഗിലുവിലെ ഷാനവാസ് നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords : Badiyadukka, Vidya Nagar, Complaint, Car, Investigation, Maruthi 800 Car, Car robbed from road side.