city-gold-ad-for-blogger

കാര്‍ റോഡരികിലേക്ക് പാഞ്ഞുകയറി യുവതിക്ക് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 13/12/2016) നിയന്ത്രണം വിട്ട കാര്‍ റോഡരികിലേക്ക് പാഞ്ഞുകയറിയതിനെ തുടര്‍ന്ന് യുവതിക്ക് പരുക്കേറ്റു.
എതിര്‍തോട്ടെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകളും വിദ്യാനഗറിലെ സ്ഥാപനത്തില്‍ ജീവനക്കാരിയുമായ സല്‍മ(19)ക്കാണ് പരിക്കേറ്റത്.

യുവതിയെ വിദ്യാനഗറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ എതിര്‍ത്തോട് പള്ളിക്ക് സമീപമാണ് അപകടം. ജോലിക്ക് പോകാനായി ബസ്‌സ്‌റ്റോപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് സല്‍മയെ നെല്ലിക്കട്ട ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തിയത്. ഇതിനുശേഷം കാര്‍ റോഡരികിലെ ടെലഫോണ്‍ തൂണിലിടിച്ചുമറിഞ്ഞു. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.
കാര്‍ റോഡരികിലേക്ക് പാഞ്ഞുകയറി യുവതിക്ക് പരിക്ക്

Keywords: Kasaragod, Ethirthodu, Accident, Car-Accident, Woman, Injured, Worker, Salma, Bus Stop, Road, Telephone Post, Car ramps to road side : women injured.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia