city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹോദരങ്ങള്‍ സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ജ്യേഷ്ഠന്‍ മുങ്ങി മരിച്ചു; അനുജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ആദൂര്‍: (www.kasargodvartha.com 22.01.2016) സഹോദരങ്ങള്‍ സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ജ്യേഷ്ഠന്‍ മുങ്ങി മരിച്ചു.അനുജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബെള്ളൂര്‍ നെട്ടണിഗെ ബജെഹൗസില്‍ അമര്‍നാഥ്‌റൈയുടെ മകന്‍ സുപ്രിത്‌റൈ (35) ആണ് മരിച്ചത്. അനുജന്‍ ഗുരുപ്രസാദ്‌റൈ (30) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ വീടിനു സമീപം വെച്ചാണ് അപകടം. മംഗളൂരുവില്‍ ബിസിനസ്സ് നടത്തുന്ന സുപ്രിത്‌റൈ രാവിലെ അനുജനെ കയറ്റി വീട്ടിലെ ഷഡ്ഡില്‍ നിന്നും കാര്‍ പുറത്തേക്ക് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് 30 മീറ്റര്‍ അകലെയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു. തറവാടുവീട്ടില്‍ 24ന് കലശാട്ട് നടക്കുന്നതിനാല്‍ ജോലിക്കാരും മറ്റും ഉണ്ടായിരുന്നു.

ഇവര്‍ ഓടിയെത്തി സുപ്രിതിനേയും ഗുരുപ്രസാദിനേയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ധാരാളം വെള്ളം കുടിച്ചതിനാല്‍ വഴിമദ്ധ്യേ സുപ്രിത് മരണപ്പെടുകയായിരുന്നു. കെ.എ 19 എം.ബി 9695 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം പുത്തൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആദൂര്‍ പോലീസ് പുത്തൂരിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. ജയലക്ഷ്മിയാണ് മാതാവ്. ഭാര്യ: ശോഭ. മക്കള്‍: ശ്രീപത്, അശ്വത്. പരിക്കേറ്റ ഗുരുപ്രസാദിനെ കൂടാതെ സാഗര്‍റൈ സഹോദരനാണ്.
സഹോദരങ്ങള്‍ സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ജ്യേഷ്ഠന്‍ മുങ്ങി മരിച്ചു; അനുജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords:  Brothers, Car-Accident, Drown, Bellur, Mangalore, Kasaragod, Died by drowning.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia