Error | ഓടോറിക്ഷക്ക് അയക്കേണ്ട പിഴ നോടീസ് കിട്ടിയത് കാറുടമയ്ക്ക്!
* ഓടോറിക്ഷയുടെ പിഴ നോട്ടീസ് കാർ ഉടമയ്ക്ക്
* കാസർകോട് വാഹന വകുപ്പിന്റെ അനാസ്ഥ
കാസര്‍കോട്: (KasargodVartha) സാധനങ്ങൾ കൊണ്ടുപോകുന്ന ഓടോറിക്ഷക്ക് അയക്കേണ്ട പിഴ (Fine) നോടീസ് ആളുമാറി കാറുടമയ്ക്ക് അയച്ച് വാഹനവകുപ്പ് അധികൃതരുടെ (Vehicle Department) അനാസ്ഥ. ഗാരേജില്‍വെച്ചിരുന്ന കാറിന് പിഴ നോടീസ് ലഭിച്ചതെന്നതാണ് മറ്റൊരു വൈരുദ്ധ്യം.
കെ എല്‍ 14 പി 8171 നമ്പര്‍ ഗൂഡ്സ് കാര്യേജ് ഓടോറിക്ഷക്ക് അയക്കേണ്ട സീറ്റ് ബെല്‍റ്റ് ഇടാത്തതിനുള്ള പിഴ നോടീസാണ് കളനാട് വിലേജ് പരിധിയിലെ സി എം ഖാസിമിൻ്റെ കെ എല്‍ 14 പി 817 നമ്പര്‍ ആള്‍ടോ കാറിന് ലഭിച്ചിരിക്കുന്നത്. ജൂലൈ 30 ന് ബന്തടുക്കയില്‍വെച്ചാണ് നിയമലംഘനത്തിന് ഇന്റര്‍സെപ്ടര്‍ പിഴയിട്ടത്. ഇതിന്റെ നോടീസാണ് ഓടോറിക്ഷക്ക് അയക്കേണ്ടതിന് പകരം നമ്പറിൽ സാമ്യതയുള്ള ആള്‍ടോ കാറുടമയ്ക്ക് ലഭിച്ചത്.
ഈ ദിവസം അറ്റക്കുറ്റപണിക്കായി വാഹനം വര്‍ക് ഷോപിലായിരുന്നുവെന്ന് കാറുടമ ഖാസിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇത്തരത്തില്‍ പിഴ നോടീസ് പലര്‍ക്കും മാറി ലഭിക്കുന്നതായി നേരത്തെയും വ്യാപകമായ പരാതി ഉയർന്നിരുന്നു. അപാകതകള്‍ പരിഹരിക്കാന്‍ അധികൃതര്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.