ചളിയംകോട് പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്
Oct 18, 2016, 00:23 IST
മേല്‍പറമ്പ്: (www.kasargodvartha.com 17/10/2016) കെ എസ് ടി പി റോഡില്‍ ചളിയംകോട് പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ദേളി ഷിഫ സഅദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല.
തിങ്കളാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടം. മേല്‍പറമ്പ് ഭാഗത്ത് നിന്നും വരികയായിരുന്ന സ്വിഫ്റ്റ് കാര്‍ അപ്രോച്ച് റോഡില്‍ നിന്നും പാലത്തിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇവിടെ അപ്രോച്ച് റോഡ് താഴ്ന്നതിനാല്‍ അപകട സാധ്യതയുള്ളതായി നേരത്തെ കെ എസ് ടി പിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് പൂര്‍ണമായും പരിഹരിച്ചിരുന്നില്ല.
ഭാഗ്യം കൊണ്ടാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
Keywords : Melparamba, Accident, Injured, Hospital, Treatment, Kasaragod, KSTP road.