കെ എല്‍ 14 യു 2 എന്ന നമ്പര്‍ തായലങ്ങാടിയിലെ ഗള്‍ഫ് വ്യാപാരി സഹീര്‍ ലേലത്തില്‍ പിടിച്ചത് 10.5 ലക്ഷം രൂപയ്ക്ക്
Feb 6, 2017, 13:01 IST
കാസര്‍കോട്: (www.kasargodvartha.com 06/02/2017) കെ എല്‍ 14 യു 2 എന്ന നമ്പര്‍ ആര്‍ ടി ഒയില്‍നിന്നും തായലങ്ങാടിയിലെ ഗള്‍ഫ് വ്യാപാരി സഹീര്‍ ലേലത്തില്‍ പിടിച്ചത് 10.5 ലക്ഷം രൂപയ്ക്ക്. തിങ്കളാഴ്ച രാവിലെ നടന്ന വാഹന നമ്പര്‍ ലേലത്തിലാണ് ഇത്രയും വലിയ തുകയ്ക്ക് ലേലം കൊണ്ടത്. തന്റെ മേഴ്‌സിഡെസ് ബെന്‍സ് സി എല്‍ എ കാറിനാണ് ഇത്രയ്ക്കും കൂടിയ വിലയ്ക്ക് നമ്പര്‍ സ്വന്തമാക്കിയത്.
ചെട്ടുംകുഴി സ്വദേശി 10,01,000 രൂപയ്ക്ക് ലേലം വിളിച്ചപ്പോള്‍ സഹീര്‍ 10,50,000 ത്തിന് ലേലം വിളിക്കുകയായിരുന്നു. 44 ലക്ഷം രൂപയുടെ കാറിനാണ് പത്തര ലക്ഷത്തിന്റെ നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നത്. ചെറുപ്പകാലം മുതല്‍ തന്നെ കാറുമായും കാറിന്റെ നമ്പറുമായും കമ്പമുള്ള വ്യക്തിയാണ് സഹീര്‍. അതുകൊണ്ടുതന്നെയാണ് ഇത്രയും വലിയ തുകയ്ക്ക് നമ്പര്‍ സ്വന്തമാക്കിയതെന്ന് സഹീര്‍ പറഞ്ഞു.
ഭാര്യ ഹുസൈനത്ത് ഫര്‍ഹത്തിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചെട്ടുംകുഴി സ്വദേശി ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്കിന് വേണ്ടിയാണ് ഈ നമ്പര്‍ ലേലം വിളിച്ചത്. കെ എല്‍ 14 യു 1 എന്ന നമ്പര്‍ തളങ്കര കെ കെ പുറം സ്വദേശി ഷഖീഫുല്ലാഹ് സ്വന്തമാക്കിയത് 1,01,500 രൂപയ്ക്കാണ്.
കാറുടമ ഫര്‍ഹത്തിന്റെ അമ്മാവനാണ് ഷഖീഫ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Car, Kasaragod, Thayalangadi, Kerala, Car number auctioned for Rs 10 Lakhs, Mercedes Benz CLA