ചെങ്കളയില്‍ വാര്‍ഡ് മെമ്പറെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം
Feb 9, 2016, 21:47 IST
കാസര്‍കോട്: (www.kasargodvartha.com 09/02/2016) ചെങ്കളയില്‍ വാര്‍ഡ് മെമ്പറെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. ചെങ്കള പഞ്ചായത്ത് 15-ാം വാര്‍ഡായ ബേര്‍ക്കയില്‍ നിന്നുള്ള മെമ്പറും, ബള്‍ക്കാട് ഹൗസിലെ എം.സി മുഹമ്മദിന്റെ മകനുമായ എം.സി.എ മുഹമ്മദ് ഫൈസലിനെ (35) യാണ് കാറിടിച്ച് പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ബേര്‍ക്കയില്‍ വെച്ചായിരുന്നു സംഭവം.
റോഡ് ടാര്‍ ചെയ്യുന്നതിനാല്‍ ഇവിടെ റോഡ് കല്ലുവെച്ച് ബ്ലോക്ക് ചെയ്തിരുന്നു. ഇതിനിടയില്‍ റിറ്റ്‌സ് കാര്‍ അമിത വേഗതയില്‍ വന്ന് റോഡ് പണി വീക്ഷിക്കുകയായിരുന്ന ഫൈസലിനെ ഇടിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.
പരിക്കേറ്റ ഫൈസല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords : Kasaragod, Cherkala, Car, Attack, Injured, CPM, Hospital, MCA Faisal.