ഇന്നോവ കാറിടിച്ച് ബസ് കാത്ത്നില്ക്കുകയായിരുന്ന യുവതിക്കും കുഞ്ഞിനും ഗുരുതരം
Aug 15, 2012, 20:54 IST
കാസര്‍കോട്: ഇന്നോവ കാറിടിച്ച് ബസ് കാത്ത്നില്ക്കുകയായിരുന്ന യുവതിക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. അടുക്കത്ത്ബയല്‍ അംഗണ്‍വാടി റോഡിലെ ജയന്തി(29), മകള്‍ അമൃത(7) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് അടുക്കത്ത്ബയല്‍ ബസ് സ്റ്റോപ്പില്‍ വെച്ചാണ് അപകടമുണ്ടായത്. കെ.എല്‍.7 സീരിയലില്പെട്ട ഇന്നോവ കാറാണ് അപകടം വരുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി.

Keywords: Accident, Car, Bus, Adkathbail, Kasaragod, Injured, Innova.