നായന്മാര്‍മൂലയില്‍ കാര്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തെ മരത്തിലിടിച്ചു; ഒഴിവായത് വന്‍ദുരന്തം
Aug 30, 2014, 12:10 IST
വിദ്യാനഗര്‍: (www.kasargodvartha.com 30.08.2014) നായന്മാര്‍മൂലയില്‍ കാര്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തെ മരത്തിലിടിച്ചു. കാറോടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കെ.എല്‍. 14 എച്ച് 2188 നമ്പര്‍ മാരുതി 800 ആണ് നിയന്ത്രണംവിട്ട് ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തെ മരത്തിലിടിച്ചത്.
നേരിയ വ്യത്യാസത്തിലാണ് കാര്‍ ട്രാന്‍സ്‌ഫോര്‍മറിലിടിക്കാതിരുന്നത്. ട്രാന്‍സ്‌ഫോര്‍മറിലിടിച്ചിരുന്നുവെങ്കില്‍ വന്‍ദുരന്തം സംഭവിക്കുമായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് യുവാവിനെ കാറിനുള്ളില്‍നിന്നും പുറത്തെത്തിച്ചത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.

Photos: R.K. Kasaragod
Also Read:
തിരുവനന്തപുരം പ്രസ്ക്ലബിലെ ലൈസന്‍സ് ഇല്ലാത്ത ബാര്‍; വിവാദം കൊഴുക്കുന്നു
Keywords : Car Accident, Kasaragod, Kerala, Escape, Transformer, Tree, Hits, Car hits transformer wall.