സ്‌കൂട്ടറില്‍ കാറിടിച്ച് നീലേശ്വരം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷക്ക് ഗുരുതരം
Aug 29, 2016, 10:31 IST
നീലേശ്വരം: (www.kasargodvartha.com 29/08/2016) ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുന്നതിനിടെ സ്‌കൂട്ടറില്‍ കാറിടിച്ച് നീലേശ്വരം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷക്ക് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും ചിറപ്പുറം വാര്‍ഡ് കൗണ്‍സിലറുമായ പി എം സന്ധ്യക്കാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് അപകടമുണ്ടായത്. ഉദിനൂര്‍ മാണിയാട്ടെ മകളുടെ വീട്ടില്‍ പോയ ശേഷം ഭര്‍ത്താവ് പി എം ചന്ദ്രനോടൊപ്പം സ്‌കൂട്ടറില്‍ തിരിച്ചുവരുമ്പോള്‍ എതിരെ വരികയായിരുന്ന കാറിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സന്ധ്യയുടെ ഇരുകാലുകളുടെയും എല്ല് പൊട്ടി. ഭര്‍ത്താവ് ചന്ദ്രന്‍ പരിക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
സന്ധ്യയെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.

Keywords: Nileshwaram, Kasaragod, Accident, Injured, Car, Scooter, Car hits scooter; passenger critically injured