മണല്‍ ലോറിക്ക് അകമ്പടി പോവുകയായിരുന്ന കാര്‍ പോലീസ് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ശേഷം കടന്നുകളഞ്ഞു; പിന്നീട് കാര്‍ കസ്റ്റഡിയിലെടുത്ത എസ് ഐ ഡ്രൈവറെ അറസ്റ്റു ചെയ്തു
Jan 4, 2018, 11:46 IST
കാസര്‍കോട്: (www.kasargodvartha.com 04.01.2018) മണല്‍ ലോറിക്ക് അകമ്പടി പോവുകയായിരുന്ന കാര്‍ പോലീസ് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ശേഷം കടന്നുകളഞ്ഞു. ബുധനാഴ്ച രാവിലെ കൂവത്തൊട്ടിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ സഞ്ചരിച്ച ബൈക്കാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്. മണല്‍ ലോറിക്ക് അകമ്പടി പോവുകയായിരുന്ന കാറിന് പോലീസുകാര്‍ ബൈക്ക് റോഡരികില്‍ നിര്‍ത്തിയ ശേഷം കൈകാണിച്ചിരുന്നു.
എന്നാല്‍ അമിത വേഗതയില്‍ കുതിച്ചുവരികയായിരുന്ന കാര്‍ പോലീസ് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ ഓടിച്ചുപോവുകയാണുണ്ടായത്. ഭാഗ്യം കൊണ്ടുമാത്രമാണ് പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതു സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയോടെ തെക്കിലില്‍ വെച്ച് ഈ കാര്‍ ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. കെ എല്‍ 60 എഫ് 960 നമ്പര്‍ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കാര്‍ ഡ്രൈവര്‍ തെക്കില്‍ സ്വദേശി ജംഷീറിനെ (27) അറസ്റ്റു ചെയ്തു. ജംഷീറിനെ പിന്നീട് പോലീസ് ജാമ്യത്തില്‍ വിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Sand-Lorry, Car, Police, Case, Investigation, Arrest, bail, Car hits Police bike, Arrested.
< !- START disable copy paste -->