നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് നവദമ്പതികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Apr 6, 2018, 12:49 IST
ബദിയടുക്ക: (www.kasargodvartha.com 06.04.2018) നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് നവദമ്പതികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. വ്യാഴാഴ്ച വൈകുന്നേരം നീര്‍ച്ചാല്‍ ടൗണിലാണ് അപകടമുണ്ടായത്. നവദമ്പതികളായ അബ്ദുല്ല, ഷാഹിന എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കാറിടിച്ചതിനെ തുടര്‍ന്ന് ഹൈടെന്‍ഷന്‍ ലൈനിലെ വൈദ്യുതി കമ്പി പൊട്ടിവീണു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. പരിക്കേറ്റ നവദമ്പതികള്‍ക്ക് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Kerala, News, Electric post, Car, Accident, Injured, Escaped, Hospital, Car hits electric post; newly married couples escaped with injuries.
< !- START disable copy paste -->