സി.പി.ഐ. അനുഭാവിയായ ട്രഷറി ഉദ്യോഗസ്ഥന്റെ കാര്‍ കത്തിച്ചു; സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പരാതി
Feb 5, 2015, 14:14 IST
കാസര്‍കോട്: (www.kasargodvartha.com 05/02/2015) സി.പി.ഐ. അനുഭാവിയായ ട്രഷറി ഉദ്യോഗസ്ഥന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ചു. കാസര്‍കോട് ട്രഷറിയിലെ ഉദ്യോഗസ്ഥനായ പെരുമ്പള കോളിയടുക്കം അണിഞ്ഞയിലെ ബാലകൃഷ്ണന്‍ നായരുടെ കെ.എല്‍. 14 ജി. 8983 നമ്പര്‍ മാരുതി 800 കാറാണ് തീവെച്ച് നശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം.
തീവെപ്പിന് പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി ബാലകൃഷ്ണന്‍ നായര്‍ വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ വിരോധമാണ് തീവെപ്പിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.

Keywords : Car, Fire, CPM, CPI, Complaint, Kasaragod, Kerala, Car burnt, Car Set fire.
Advertisement:
Advertisement: