Compensation | 'കാറിൽ ഡീസലിന് പകരം പെട്രോള്‍ നിറച്ചു'; ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കമീഷൻ
പമ്പുടമയോട് നഷ്ടം നികത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പരാതിക്കാരൻ
കാസര്‍കോട്: (KasargodVartha) കാറില്‍ (Car) ഡീസലിന് (Diesel) പകരം പെട്രോള്‍ (Petrol) നിറച്ചെന്ന പരാതിയിൽ നഷ്ടപരിഹാരം (Compensation) നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്റെ (Consumer Disputes Redressal Commission) ഉത്തരവ്. കാസര്‍കോട് ബാറിലെ അഭിഭാഷകന്‍ വിനയ് മാങ്ങാടിനാണ് 55,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിർദേശിച്ചത്.
ബോവിക്കാനത്തെ ശ്രീലക്ഷ്മി ഭാരത് പെട്രോള്‍ പമ്പിൽ (Petrol Pump) നിന്നാണ് തന്റെ ഹോണ്ട അമേസ് (Honda Amaze) കാറില്‍ ഇന്ധനം നിറച്ചതെന്നും എന്നാല്‍ ഡീസലിന് പകരം പെട്രോളാണ് പമ്പ് ജീവനക്കാര്‍ നിറച്ചതെന്നും ഹർജിക്കാരനായ (Petitioner) വിനയ് മാങ്ങാട് പരാതിയിൽ പറഞ്ഞു.
തുടര്‍ന്ന് കാറിന് കേടുപാടുകള്‍ സംഭവിച്ചതായും പമ്പുടമയോട് നഷ്ടം നികത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും പരിഹാരമുണ്ടായില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് കമീഷനെ സമീപിച്ചത്. കാറിന്റെ അറ്റകുറ്റപ്പണി നടത്തിയതിനുള്ള 17,433 രൂപയും, നഷ്ടപരിഹാരത്തുകയും, കോടതി ചിലവും അടക്കമാണ് 55,000 രൂപ നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. സുമേഷ് ടി മാച്ചിപ്പുറം ഹാജരായി.