കൈവരിയില്ലാത്ത പാലത്തില്‍ നിന്നും കാര്‍ തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ നീന്തി രക്ഷപ്പെട്ടു
Jun 29, 2016, 10:00 IST
രാജപുരം: (www.kasargodvartha.com 29.06.2016) കൈവരിയില്ലാത്ത പാലത്തില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിയോടെ കൊട്ടോടി ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്.
കുണ്ടംകുഴി കൊല്ലരംകോട്ടെ അശോകന്‍ ഓടിച്ചുവരികയായിരുന്ന കാര്‍ കൈവരിയില്ലാത്ത പാലത്തിലേക്ക് കയറിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. കാര്‍ കുത്തിയൊഴുകുന്ന തോട്ടിലേക്ക് മറിയുന്നതിനിടയില്‍ ചില്ലുതുളച്ച് അശോകന്‍ വെള്ളത്തിലേക്ക് കുതിച്ചുചാടുകയായിരുന്നു. തോട്ടില്‍ വീണ കാര്‍ കനത്ത ഒഴുക്കില്‍ നീങ്ങുകയും പിന്നീട് തോടിലേക്ക് ചാഞ്ഞ മരച്ചില്ലയില്‍ ഉടക്കിനില്‍ക്കുകയുമായിരുന്നു.
ഇതിനിടയില്‍ അശോകന്‍ കുത്തൊഴുക്കില്‍പ്പെട്ടുവെങ്കിലും സാഹസികമായി ഒഴുക്കിനെ അതിജീവിച്ച് നീന്തുകയും കരയ്‌ക്കെത്തുകയും ചെയ്തു. ഒഴുകിപ്പോയ കാര്‍ നാട്ടുകാര്‍ കരയ്‌ക്കെത്തിക്കുകയാണുണ്ടായത്. ഗ്രാഡിപ്പള്ളയിലെ ബന്ധുവീട്ടിലേക്കാണ് അശോകന്‍ കാറുമായി യാത്രതിരിച്ചിരുന്നത്.
Keywords: Kasaragod, Rajapuram, Car, Driver, Ashokan, Control, Bridge, Tuesday, Evening, Hospital.