കമിതാക്കള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു
Jun 8, 2015, 09:21 IST
ചെറുവത്തൂര്‍: (www.kasargodvartha.com 08/06/2015) കമിതാക്കള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ചട്ടഞ്ചാലിലെ ഫാറൂഖിനേയും (21), അണങ്കൂര്‍ സ്വദേശിനിയായ 18 കാരിയേയുമാണ് രക്ഷപ്പെടുത്തിയത്.
Keywords : Car, Accident, Lover, Cheruvathur, Kasaragod, Kerala.
ഞായറാഴ്ച വൈകിട്ട് മയ്യിച്ച ചെറിയ പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 14 പി. 474 നമ്പര്‍ നാനോ കാറാണ് പുഴയിലേക്ക് മറിഞ്ഞത്. പുഴയില്‍ മത്സ്യബന്ധനം നടത്തുന്ന തോണിക്കാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ല.
വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെത്തി ഇവരെ വീട്ടിലേക്ക് കൊണ്ടുപോയി. രാവിലെ മുതല്‍ ഇവര്‍ പയ്യാമ്പലം ബീച്ചിലും മറ്റും കറങ്ങിയ ശേഷം കാസര്‍കോട്ടേക്ക് തിരിച്ചുപോവുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
എമോജി രഹസ്യം! നിങ്ങള്‍ ഉപയോഗിക്കുന്ന എമോജികളുടെ അര്‍ത്ഥമറിയൂ; തെറ്റ് തിരുത്തൂ
Also Read:
എമോജി രഹസ്യം! നിങ്ങള്‍ ഉപയോഗിക്കുന്ന എമോജികളുടെ അര്‍ത്ഥമറിയൂ; തെറ്റ് തിരുത്തൂ
Keywords : Car, Accident, Lover, Cheruvathur, Kasaragod, Kerala.