city-gold-ad-for-blogger

എക്‌സൈസ് വാഹനത്തില്‍ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു; ഇടിച്ച വാഹനവും കസ്റ്റഡിയിലെടുത്തു


ബേഡകം: (www.kasargodvartha.com 06.03.2020) എക്‌സൈസ് വാഹനത്തില്‍ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാറില്‍ ഇടിച്ച് അപകടം വരുത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു. കുറ്റിക്കോലില്‍വെച്ച് ബുധനാഴ്ച രാത്രി എട്ടു മണിയോടെ ബന്തടുക്ക ഭാഗത്തേക്ക് മദ്യം കടത്തി കൊണ്ടു പോകുന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം അര്‍ത്തുട്ടിപാറയില്‍വെച്ച് വാഹന പരിശോധന നടത്തവെ എക്‌സൈസിന്റെ കെഎല്‍ 01 ബിബി 3713 നമ്പര്‍ വാഹനത്തില്‍ ഇടിച്ച് നിര്‍ത്താതെ പോയ കെഎല്‍ 60 ഇ 7388 നമ്പര്‍ ആള്‍ട്ടോ കാറും ഡ്രൈവറെയുമാണ് ബേഡകം പോലീസ് പിടികൂടിയത്.

ഉദയപുരം കാഞ്ഞിരടുക്കം ആനക്കുണ്ടിലെ പി ഹരിപ്രസാദിനെ (33)യാണ് ബേഡകം സിഐ ടി ഉത്തംദാസിന്റെ നിര്‍ദേശപ്രകാരം എസ് ഐ സാജു തോമസ്, എ എസ് ഐ ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ബന്തടുക്ക റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി വി രാമചന്ദ്രന്റെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടഞ്ഞപ്പെടുത്തിയതിനും പൊതുമുതലായ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനം ഇടിച്ച് നശിപ്പിച്ചതിനുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും കാര്‍ പിടികൂടുകയും ചെയ്തത്. കസ്റ്റഡിയിലെടുത്ത കാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് ബേഡകം ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജറാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

എക്‌സൈസ് വാഹനത്തില്‍ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു; ഇടിച്ച വാഹനവും കസ്റ്റഡിയിലെടുത്തു

Keywords: Bedakam, news, Kerala, kasaragod, Car, Driver, car-driver, arrest, Police, case, court, Remand, custody, Car driver arrested in Bedakam
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia