വീട്ടമ്മയുടെ കാര്‍ തകര്‍ത്ത സംഭവം; കോടതി നിര്‍ദേശപ്രകാരം മൂന്നുപേര്‍ക്കെതിരെ കേസ്
Oct 4, 2017, 19:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.10.2017) വീട്ടമ്മയുടെ കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. ചിത്താരി കുന്നുപാറയിലെ അബ്ദുല്‍ ജാഫറിന്റെ ഭാര്യ കെ.വി. ആഇശയുടെ (40) പരാതിയില്‍ ചിത്താരി കൊട്ടിലങ്ങാട് മുത്തലിബിന്റെ മകന്‍ റഷീദ് (22), അബ്ബാസിന്റെ മകന്‍ സമീര്‍ (26), കണ്ടാലറിയുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയുടെ അനുമതിയോടെ പോലീസ് കേസെടുത്തത്.
സെപ്തംബര്‍ 27ന് അര്‍ധരാത്രിയോടെയാണ് സംഭവം. ആഇശയുടെ കെ.എല്‍ 60 എഫ് 2885 നമ്പര്‍ മാരുതികാര്‍ വീട്ടിനടുത്ത പറമ്പില്‍ നിര്‍ത്തിയിട്ട സ്ഥലത്ത് വെച്ച് പ്രതികള്‍ തകര്‍ത്തുവെന്നാണ് പരാതി. ഒരുലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്.
Related News:
അഫ്ഗാന്‍ സ്വദേശികള്‍ മടങ്ങിയിട്ടും കലിപ്പ് തീരുന്നില്ല; വീട്ടുടമയുടെ കാര്‍ അജ്ഞാതസംഘം തകര്‍ത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, court, House-wife, Car Demolished; case against 3
Keywords: Kasaragod, Kerala, news, case, court, House-wife, Car Demolished; case against 3